CrimeDeathKerala NewsLatest NewsNews

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി ; ശേഷം ഭർത്താവിന്റെ ഫേസ്ബുക്ക് ലൈവ്

ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു

കൊല്ലം; പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഐസക്ക് ഫേസ്ബുക്കിൽ ലൈവ് ഇടുകയായിരുന്നു. താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണ്ണവും പണവും ശാലിനി സ്വന്തം ഇഷ്ട പ്രകാരം ചെലവഴിച്ചെന്നും ഭാര്യക്ക് വഴിവിട്ട ബന്ധങ്ങളും ഉണ്ടെന്നും ഐസക്ക് ആരോപണവും ഉന്നയിക്കുന്നുണ്ട്. ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചാണ് ഐസക് ശാലിനിയുടെ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

tag: In Poonalur, a husband killed his wife; afterwards, the husband’s Facebook live.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button