indiaLatest NewsNationalNewsUncategorized

”ഇനി വരാനിരിക്കുന്നത് ഹെെ‍ഡ്രജൻ ബോംബ്”; വരാനിരിക്കുന്ന വെളിപ്പെടുത്തലിനെപ്പറ്റി രാഹുൽ ഗാന്ധി

‘വോട്ടർ അധികാർ യാത്ര’യുടെ സമാപന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ അതിലും ഗൗരവമുള്ള വെളിപ്പെടുത്തൽ ഉടൻ പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“അത് ഹൈഡ്രജൻ ബോംബായിരിക്കും,” വരാനിരിക്കുന്ന വെളിപ്പെടുത്തലിനെപ്പറ്റി രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. “ഇതിന് ശേഷം മോദിക്ക് ജനങ്ങളെ നേരിട്ട് അഭിമുഖീകരിക്കാൻ കഴിയില്ല. വോട്ട് മോഷണത്തിന്റെ യഥാർത്ഥ വ്യാപ്തി രാജ്യത്തിനു മുന്നിൽ വെളിവാകുമ്പോൾ ജനങ്ങൾ സത്യാവസ്ഥ തിരിച്ചറിയും,” എന്നും അദ്ദേഹം പറഞ്ഞു.

“ഭരണഘടനയെ ഇല്ലാതാക്കാൻ ബിജെപിയെ അനുവദിക്കില്ല. വോട്ടർ അധികാർ യാത്രയിലൂടെ ഇതാണ് ഞങ്ങൾ വ്യക്തമാക്കിയത്. യാത്രയ്ക്ക് ജനങ്ങളിൽ നിന്ന് ഉജ്ജ്വലമായ പ്രതികരണം ലഭിച്ചു. ഇനി ബിജെപിക്കും ജനങ്ങൾക്കും മുന്നറിയിപ്പ് നൽകുകയാണ് ഞാൻ. ആറ്റം ബോംബിനേക്കാൾ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് പോലെ അടുത്ത വെളിപ്പെടുത്തൽ ഉണ്ടാകാനിരിക്കുകയാണ്,” രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

ബിഹാറിന്റെ വിപ്ലവ പാരമ്പര്യമുള്ള മണ്ണിലാണ് സമാപന റാലി നടന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുമെന്നും രാഹുൽ പറഞ്ഞു. “കോൺഗ്രസ് ഉയർത്തുന്ന വോട്ട് മോഷണം എന്ന വിഷയം മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങളുടെ കവർച്ചയാണ് ഇവിടെ നടക്കുന്നത്. ജനാധിപത്യത്തിന്റെ കവർച്ചയാണ്, തൊഴിലവസരങ്ങളുടെ കവർച്ചയാണ്. ഒരുകാലത്ത് നിങ്ങളുടെ റേഷൻ കാർഡും ഉൾപ്പെടെ അവകാശങ്ങൾ പോലും ബിജെപി എടുത്തുമാറ്റും,” എന്നും അദ്ദേഹം ജനങ്ങളെ ജാഗ്രതപ്പെടുത്തുകയും ചെയ്തു.

Tag: The hydrogen bomb is coming”; Rahul Gandhi on the upcoming revelation

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button