CinemaLatest NewsLife StyleUncategorized

“എന്താണ് നിങ്ങളുടെ ജോലി?; ഇപ്പോൾ പടം ഒന്നുമില്ലെ’ന്ന് ചോദിച്ചയാൾക്ക് തക്ക മറുപടി നൽകി മീരാനന്ദൻ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ നടിയാണ് മീരാ നന്ദൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ കവർ സോങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം അന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരമിപ്പോൾ കൂടുതലും ഈ രീതിയിലാണ് ഫോട്ടോകളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് അപ്‌ലോഡ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ ഒരുപാട് പേര് വിമർശനാത്മകമായ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. അതിലൊരുത്തൻ ചൊറിച്ചിൽ കമന്റ് രേഖപ്പെടുത്തിയതിന് മീരാനന്ദൻ തിരിച്ച് മാസ്സ് മറുപടിയാണ് നൽകിയത്.

കമന്റ് ഇട്ടവൻ ചോദിച്ച ചോദ്യം ഇങ്ങനെയാണ്..
“എന്താണ് നിങ്ങളുടെ ജോലി? ഇപ്പോൾ പടം ഒന്നുമില്ലാത്ത കൊണ്ട് ചോദിച്ചതാണ്..”പക്ഷേ താരം വെറുതെ ഇരിക്കാൻ തയ്യാറായിരുന്നില്ല. അണ്ണാക്കിലോട്ടുള്ള മറുപടിയാണ് താരം നൽകിയത്. “എൻറെ തൊഴിൽ എന്താണെന്ന് നിങ്ങളെ പോലെയുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതെന്ന് അത്യാവശ്യ ബോധമുള്ള എല്ലാവർക്കുമറിയാം. നിങ്ങൾക്ക് നിങ്ങളുടെ കുടുംബ കാര്യം മാത്രം നോക്കിയാൽ പോരെ..എനിക്ക് ഈ വിഷയത്തിൽ എൻറെ കുടുംബത്തോട് മാത്രം ഉത്തരം പറഞ്ഞാൽ മതി. എനിക്ക് ഇവിടെ എന്താണ് തൊഴിൽ എന്ന് അവർക്ക് വ്യക്തമായി അറിയാം.” – എന്ന് ചോദിച്ചാൽ കമന്റ് മായി വന്നവൻ മാസ് റിപ്ലൈ ആണ് താരം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button