CrimekeralaKerala NewsLatest NewsNews
മണ്ണാര്‍ക്കാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പൊലീസ്
കുടുംബ വഴക്കിനെ തുടർന്നാണ് യുഗേഷ് 24കാരിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം , കോട്ടയം സ്വദേശിനിയായ അഞ്ചുമോളെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് . പോസ്റ്റ്‌മോർട്ടത്തിലാണ് യുവതിമരിച്ചത് ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഭർത്താവ് യുഗേഷിന്റെ അറസ്റ്റ് മണ്ണാർക്കാട് പൊലീസ് രേഖപ്പെടുത്തി.
കുടുംബ വഴക്കിനെ തുടർന്നാണ് യുഗേഷ് 24കാരിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുപരിസരത്തെ കുഴിയിൽ തള്ളിയിട്ടത്. യുഗേഷിനെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് മജിസ്‌ട്രേറ്റ് മുന്നിൽ ഹാജരാക്കും.