കെ.എസ്.യു നേതാക്കളെ മുഖംമൂടിയും വിലങ്ങുമിട്ട് ഹാജരാക്കിയ സംഭവം;അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: മുഖംമൂടിയും വിലങ്ങുമിട്ട് കെ.എസ്.യു നേതാക്കളെ കോടതിയില്‍ ഹാജരാക്കിയ സംഭവം.ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് . പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിൽ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച സബ്മിഷന് പൊലീസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു സര്‍ക്കാര്‍. തിരിച്ചറിയല്‍ പരേഡിന് വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ചതെന്നും എന്നാൽ വിലങ്ങ് അണിയിച്ചതിനോട് സര്‍ക്കാരിന് വിയോജിപ്പാണെന്നുമാണ് മന്ത്രി മന്ത്രി വി എന്‍ വാസവന്‍ വി.ഡി സതീശന് മറുപടി നൽകിയത് .
Tag: The incident of K.S.U leaders being presented with masks and hoods; DG’s order for investigation.