keralaKerala NewsLaw,Politics

എംവിഡി പരുപാടി റദ്ദാക്കിയ സംഭവം; ഉദ്യോഗസ്ഥന് എതിരെ നടപടി

തിരുവനന്തപുരം:മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടിക്ക് മുന്നോടിയായി സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പരുപാടി റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥന് എതിരെ നടപടി. സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തത്. തുടർന്ന് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി.അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിക്കാണ് ഗതാഗത വകുപ്പ് നോട്ടീസ് നൽകിയത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർനടപടികൾ എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്ന വാഹനങ്ങൾ ഉടൻ എംവിഡിക്ക് ലഭിക്കില്ല. വാഹനങ്ങൾ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റി.സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് തുടർച്ചയായി രണ്ടുദിവസം അവധി.ഇന്നലെയാണ് സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി മന്ത്രി കെ ബി ഗണേഷ് കുമാര്‍ റദ്ദാക്കിയത്. പരിപാടി റദ്ദാക്കി മന്ത്രി ഇറങ്ങിപ്പോകുകയായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസ്സില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

Tag: The incident of MVD parade cancellation; action against the official

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button