വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം;സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയുടെ കർണ്ണപുടമാണ് മർദ്ദനത്തിൽ തകർന്നത് . കാസർകോട് കുണ്ടംക്കുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ എം അശോകനെതിരെയാണ് കേസ്.
11-ന് രാവിലെ സ്കൂൾ അസംബ്ലിയിലാണ് സംഭവം. വരിനിന്ന സ്ഥലത്തെ ചരൽ മണ്ണ് വിദ്യാർത്ഥി കാലുകൊണ്ട് നീക്കി. ഇതുകണ്ട പ്രഥമാധ്യാപകൻ മുന്നിലേക്ക് വിളി ച്ച് ഒന്നും ചോദിക്കാതെ മറ്റു വിദ്യാർഥികളുടെയും അധ്യാപകരുടെയും മുന്നിൽവെച്ച് കോളർ പിടിച്ച് കരണത്ത് അടിക്കുകയും .വലതുചെവിയിൽ പിടിച്ചു പൊക്കുകയുമായിരുന്നു’. തുടർന്ന് ചെവിവേദന കൂടിയതിനാൽ സംഭവദിവസം രാത്രി ഉറങ്ങാൻ സാധിച്ചില്ല. അടുത്തദിവ സം ഗവ. ആസ്പത്രിയിൽ ചികിത്സ തേടി. പോലീസിൽ പരാതി നൽകും മുൻപ് വിദഗ്ധപരിശോധന നടത്തണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടര്ന്ന് ശനി യാഴ്ച കാസർകോട് സ്വകാര്യ ആസ്പത്രിയിൽ നടത്തിയ പരിശോധനയിലാ ണ് കർണപടം തകർന്നതായി അറിഞ്ഞത്.
ഇതേത്തുടർന്ന് പിടിഎ പ്രസിഡൻറ്, അധ്യാപകർ ഉൾപ്പെടെ വീട്ടിലെ ത്തി ഒരുലക്ഷം രൂപ നൽകി ഒത്തുതീർപ്പിന് ശ്രമിച്ചെന്നും മാതാപിതാക്കൾ ആരോപിച്ചു .എന്നാൽ ആരോപണത്തിൽ പ്രധാനാധ്യാപകൻ ആരോപണം നിഷേധിച്ചു. ‘അടുത്ത കടയിൽ കുട്ടികൾ മോഷണം നടത്തിയതായി മറ്റൊരു അധ്യാപകൻ പറഞ്ഞതിനത്തുടർന്നു കുട്ടികളെ ശാസിച്ചിരുന്നു. അതിന്റെ വിരോധത്തിലാകാം, കുട്ടി വീട്ടിൽ പരാതി പറഞ്ഞിട്ടുണ്ടാവുക’എന്നായിരുന്നു മറുപടി