EducationKerala NewsLatest NewsNews

എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ ഫലം പ്രഖ്യാപിക്കും. പിആര്‍ഡി ചേംബറില്‍വെച്ചാണ് അദ്ദേഹം ഫലപ്രെഖ്യാപനം നടത്തുക.

പരീക്ഷാ ഫലം അംഗീകരിക്കാന്‍ ഇന്ന് ചേരുന്ന പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുക്കും. എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥികളുടെ മുന്‍കാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്ന് എസ്.സി.ഇ.ആര്‍.ടി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ വിദ്യാഭ്യാസ വകുപ്പ് അനുകൂല സമീപനം സ്വീകരിച്ചില്ല.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ടു മുതല്‍ 28 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകള്‍ വളരെ ഉദാരമായാണ് നടത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. അതിനാലാണ് എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴിനായിരുന്നു ആരംഭിച്ചത്. 70 ക്യാമ്പുകളിലായി 12,000 അധ്യാപകരും ചേര്‍ന്നാണ മൂല്യനിര്‍ണയം നടത്തിയത്. ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.

http://keralapareekshabhavan.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button