പള്ളി തർക്കം തീർക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് യാക്കോബായ സഭ.

കൊച്ചി /ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കം പരിഹരി ക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യ വുമായി യാക്കോബായ സഭ. സഭയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഷ്ടപ്പെട്ട 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ ശനിയാഴ്ച മുതൽ സമരം തുടങ്ങിയത്. പള്ളി തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് യാക്കോബായ സഭ പ്രത്യക്ഷ സമരം തുടങ്ങി. സർക്കാർ ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയി ല്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വെളി പ്പെടുത്തി.
യാക്കോബായ സഭക്ക് നഷ്ട്ടമായ മുളന്തുരുത്തി, പിറവം അടക്കം 52 പള്ളികൾക്ക് മുന്നിൽ വിശ്വാസ സംരക്ഷണ സമരപരിപാടികൾ നടന്നു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ നേതൃത്വത്തിലായിരുന്നു മുളന്തുരുത്തിയിൽ പ്രതിഷേധസമരം നടന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിലയുറ പ്പിച്ചിരുന്നു. പളളി നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ ഓർഡി നൻസ് ഇറക്കണമെന്നാണ് യാക്കോബായ വിഭാഗം മുഖ്യമായും ആവശ്യപ്പെടുന്നത്. ഗുണകരമായ ശ്രമം ഉണ്ടായില്ലെങ്കിൽ മറ്റുവഴികൾ തേടുമെന്നും, കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചിക്കു ന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറയുകയുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിലേക്കും യാക്കോബായ വിഭാഗം സമരം വ്യാപിപ്പിക്കാൻ ആലോചിക്കുകയാണ്. അനുര ഞ്ജന ചർച്ചകൾക്കുള്ള വഴികൾ അടഞ്ഞിട്ടില്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കുന്നുടന്. എന്നാൽ കോടതി വിധി പൂർണമായും നടപ്പാക്കാതെ ഒരു ചർച്ചക്കും ഇല്ലെന്ന നിലപാടിൽ തന്നെയാണ് ഓർത്തഡോക്സ് സഭ.