CrimeKerala NewsLatest NewsLocal NewsNationalNews

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്, റമീസ് എന്നിവരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു, സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ‌ നടപടികള്‍ തുടങ്ങി.

വിവാദമായ സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്, റമീസ് എന്നിവരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എന്‍ഫോഴ്സ്മെന്‍റ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി ഇനി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ‌ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ആരംഭിച്ചു. ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിരുന്നു. ഇവരുടെ മുഖ്യ സഹായി ആയിരുന്ന യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിന്റെ സാമ്പത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസിന്റെ അന്വേഷണം നടക്കുകയാണ്. ജയാഘോഷിന്റെ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്.

ജയാഘോഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ ബന്ധുക്കളുടെ ഉൾപ്പടെയുള്ള അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരടക്കം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുണ്ട്. ജയഘോഷിന് സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. നേരത്തെ പലതവണ സ്വര്‍ണം കടത്തിയ സമയത്തും സരിത്തിനൊപ്പം ജയഘോഷും വിമാനത്താവളത്തില്‍ പോയിരുന്നൂവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. സരിതത്തിനുള്ള സഹായങ്ങൾ ചെയ്തു കൊടുത്തു വന്നിരുന്നത് ജയഘോഷ്‌ ആയിരുന്നു. സാരിത്തും,, സ്വപ്നയും പിടിയിലായതോടെ ആത്മഹത്യാശ്രമവും വധഭീഷണിയും ഒക്കെ പറഞ്ഞു ജയഘോഷ് അന്വേഷണ ഉദ്യോഗസ്ഥരെ ഒന്നടങ്കം ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിച്ചത്.
ബുധനാഴ്ച ജയാഘോഷിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബവീട്ടിലും ഒരേ സമയം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. പ്രതികളുമായുള്ള ബന്ധത്തിന്റെ ചങ്ങല കണ്ണികളാണ് കസ്റ്റംസ് തേടിയത്. ഒരു സിവില്‍ പൊലീസ് ഓഫീസര്‍ എന്നതില്‍ കവിഞ്ഞുള്ള സാമ്പത്തിക ശേഷി ജയഘോഷ് കൈവരിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ബാങ്ക് വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകളിൽ ഉള്ള പണത്തിന്റെ വിവരണങ്ങൾ, ബന്ധുക്കളുടെ അക്കൗണ്ടുകൾ എന്നിവയാണ് കസ്റ്റംസ് പരിശോധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button