CovidLatest NewsNational
വീണ്ടും ആശങ്ക: രാജ്യത്ത് കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണസംഖ്യ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ മൂന്ന് ലക്ഷം കടന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,315 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447 ആയി ഉയര്‍ന്നു.
3,02,544 പേരാണ് പുതിയതായി രോഗമുക്തരായത്. നിലവില്‍ 27,20,716 പേര് ചികിത്സയിലാണ്. 19,60,51,962 പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.