CinemaDeathEditor's ChoiceKerala NewsLatest NewsMovieNationalNewsWorld

ജയിംസ് ബോണ്ടിനെ അനശ്വരനാക്കിയ ഷോൺ കോണറി അന്തരിച്ചു.

ജയിംസ് ബോണ്ട് എന്ന അനശ്വര കഥാപാത്രത്തിന് ആദ്യമായി ജീവൻ പകർന്ന നടൻ ഷോൺ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു. ബഹമാസിൽ വെച്ച് ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.

ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ ഷോൺ 1962–ൽ പുറത്തിറങ്ങിയ ഡോ. നോ മുതൽ 1983–ൽ പുറത്തി റങ്ങിയ നെവർ സേ നെവർ എഗെയിൻ എന്ന ചിത്രം വരെ ബോണ്ട് കഥാപാത്രത്തിന് ജിവൻ പകർന്നു. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷീൻ കോണറിയാണ്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിങ്കർ, തണ്ടർബോൾ, യു ഒൺലി ലീവ് ടൈ്വസ്, ഡയമണ്ട് ആർ ഫോറെവർ, നെവർ സേ നെവർ എഗെയിൻ എന്നിവ യാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങൾ.

1930 ഓഗസ്റ്റ് 25 ന് സ്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് ഷോൺ കോണറി ജനിച്ചത്. തോമസ് ഷോൺ കോണറി എന്നാണ് മുഴുവൻ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്.ജെയിംസ് ബോണ്ട് വേഷങ്ങളിൽനിന്ന് പിന്മാറിയ ശേഷം ദി അൺടച്ചബിളിലെ ഉജ്വല കഥാപാത്രവുമായാണ് കോണറി ഹോളിവുഡിൽ തിരിച്ചെത്തിയത്. പിന്നീട് തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലൂടെ അദ്ദേഹം അഭിനയജീവിതം തുടർന്നു. 1986-ൽ ഇറ്റാലിയൻ നോവലിസ്റ്റായ ഉംബർട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാൻസിസ്കൻ സന്യാസിയുടെ വേഷത്തിൽ തിളങ്ങിയ കോണറി ദ റോക്ക് എന്ന ചിത്രത്തിൽ 13 വർഷത്തിനു ശേഷവും അതേ തീവ്രതയോടെ പ്രേക്ഷക സ്വീകാര്യത നേടി.2003–ൽ പുറത്തിറങ്ങിയ ലീഗ് ഒാഫ് എക്സ്ട്രാ ഒാർഡിനറി ജെന്റിൽമെൻ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

ജയിംസ് ബോണ്ട് സീരീസിന് പുറമെ മർഡർ ഒാൺ ദ് ഒാറിയന്റ് എക്സ്പ്രെസ്, ദ് റോക്ക്, ഫൈൻഡിങ് ഫോറസ്റ്റർ, ഡ്രാഗൺ ഹാർട്ട്, ദ ഹണ്ട് ഓഫ് ഒക്ടോബർ, ദ ലാസ്റ്റ് ക്രൂസേഡ് എന്നിവയാണ് ഷോണി ൻ്റെ പ്രധാന ചിത്രങ്ങൾ.ഒട്ടേറെ ആനിമേഷൻ സിനിമകളിടെ കഥാ പാത്രങ്ങൾക്ക് ശബ്ദം നൽകിയും കോണറി സിനിമാപ്രേക്ഷകരുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടി. സൂപ്പർ താരം കൂടിയായ ഷോൺ മികച്ച സഹനടനുള്ള ഓസ്‌ക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. ഇന്ത്യാനാ ജോൺസിനൊപ്പം അഭിനയിച്ച ദ് അൺടച്ചബിൾസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് 1988ലാണ് അദ്ദേഹത്തിന് ഓസ്‌ക്കാർ പുരസ്കാരം ലഭിക്കുന്നത്. ഇതിന് പുറമെ മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാര ങ്ങൾ, രണ്ടു ബാഫ്ത പുരസ്കാരങ്ങൾ എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.2000 ത്തിൽ സർ പദവി അദ്ദേഹത്തിന് സമ്മാനിച്ച് ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button