കൊവിഡ് മഹാമാരി ഇന്ത്യയിലെ 2.7 മില്യൺ തൊഴിലാളികളെ ബാധിച്ചു, സി.എം.ഐ.ഇ റിപ്പോർട്ട്.

കൊവിഡ് മഹാമാരി ഇന്ത്യയിലെ 2.7 മില്യൺ തൊഴിലാളികളെ ബാധിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി(സി.എം.ഐ.ഇ) എന്ന സ്വകാര്യസ്ഥാപനത്തിന്റെതാണ് ഈ റിപ്പോര്‍ട്ട്. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും ഏറ്റവും രൂക്ഷമായി ബാധിച്ചത് ദിവസവേതനക്കാരെയും ചെറുകിട ബിസിനസ്സില്‍ ജോലി ചെയ്യുന്നവരെയുമാണ്.
ഏപ്രിൽ 2020ൽ 17.7 മില്യൺ ആളുകൾക്കാണ് രാജ്യത്ത് ജോലി നഷ്ടപ്പെട്ടത്. 3.9 മില്യൺ തൊഴിലുകൾ ജൂണിൽ ലഭിച്ചെങ്കിലും ജൂലായ് മാസത്തോടു കൂടി 5 മില്യൺ ആളുകൾക്കാണ് ജോലി നഷ്ടമാകുന്നത്. ഇതിന്റെ ഫലമായി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 60 ശതമാനത്തില്‍ നിന്ന് 68 ശതമാനമായി ഉയരും. അടുത്ത കാലത്തെ ഒരു ലോകബാങ്ക് റിപ്പോര്‍ട്ടില്‍ രാജ്യം എടുത്തു പറയത്തക്ക നേട്ടം കൈവരിച്ചതായും ദരിദ്രരാജ്യമെന്ന പദവിയില്‍ നിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നതാണ്. എന്നാല്‍ ആ നേട്ടങ്ങള്‍ എല്ലാം ലോക്ക്ഡൗണോടെ ഇല്ലാതായി. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ സാമ്പത്തികരംഗം മെല്ലെപ്പോക്കിലാണ് മാര്‍ച്ച് 25-ന് നിലവില്‍ വന്ന ലോക്ക്ഡൗണ്‍ അതിന്റെ ആഘാതം വര്‍ധിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് രോഗവ്യാപനം വര്‍ധിക്കുമ്പോഴും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.