GamesGulfKerala NewsLatest NewsNationalNewsSportsWorld

വനിതാ ഐപിഎൽ യു എ ഇ യിൽ അരങ്ങേറും: ബിസിസിഐ പ്രസിഡന്റ്

പുരുഷന്മാരുടെ ഐപിഎല്‍ പിന്നാലെ വനിതാ ഐപിഎല്ലും യൂഎഇയിൽ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി . ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നസാഹചര്യത്തിലാണ് മത്സരം യൂഎഇയിൽ അരങ്ങേറുന്നത്. പുരുഷന്മാരുടെ ഐപിഎല്‍ സെപ്റ്റംബര്‍ 19 നും നവംബര്‍ 10നും ഇടയില്‍ നടക്കും ശേഷം വനിതാ ഐപിഎല്ലും നടത്താന്‍ അനുയോജ്യമാകുമെന്ന് സൗരവ്ഗാംഗുലി പറഞ്ഞു.
ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി വനിതാ ഐപിഎല്‍ വളരെയധികം മുന്നേറുന്നുണ്ടെന്നും ദേശീയ ടീമിനായി ഞങ്ങള്‍ക്ക് ഒരു പദ്ധതിയുണ്ടെന്നും ഞായറാഴ്ച ഗാംഗുലി പിടിഐയോട് പറഞ്ഞു. വനിതാ ചലഞ്ചര്‍ പരമ്പര നവംബര്‍ 1-10 വരെ നടക്കുമെന്നും അതിനുമുമ്പ് ഒരു ക്യാമ്പ് ഉണ്ടാവാമെന്നും അറിയിച്ചു. കേന്ദ്ര കരാറുള്ള വനിതാ കളിക്കാര്‍ക്ക് ഒരു ക്യാമ്പ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ കളിക്കാരുടെ, അത് പുരുഷന്റെയോ,വനിതയുടെയോ ആരോഗ്യനില പുറത്തു പറയുവാൻ ഞങ്ങള്‍ക്ക് കഴിയില്ല. അത് അപകടകരമാകുമായിരിക്കുമെന്ന് ഗാംഗുലി പറഞ്ഞു. കോവിഡ് -19 കാരണം എന്‍സിഎയും അടച്ചിരുന്നു. പക്ഷേ ഞങ്ങൾ ചില പദ്ധതിയുണ്ട്, വനിതാ താരങ്ങള്‍ക്കായി ഒരു ക്യാമ്പ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്കെതിരെ രണ്ടു മുഴുനീള വൈറ്റ് ബോൾ പരമ്പര തന്നെ നടത്താന്‍ തീരുമാനിക്കുന്നുണ്ട്. അതിനുശേഷമേ ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ടീം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ന്യൂസിലാന്‍ഡ് ഏകദിന ലോകകപ്പ്കളിക്കുകയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button