CovidEditor's ChoiceHealthKerala NewsLatest NewsNationalNews
കോവിഡ് വാക്സീൻ ആദ്യം ആരോഗ്യ പ്രവർത്തകർക്ക്.

ന്യൂഡൽഹി / രാജ്യത്തെ പൊതു – സ്വകാര്യ മേഖലയിലുള്ള ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കായിരിക്കും കോവിഡ് വാക്സീൻ ആദ്യം നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഇക്കാര്യം അറിയിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ പാർട്ടികളുടെയും സഭാതലവന്മാരുടെ സർവകക്ഷി യോഗത്തിൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക. തുടർന്ന് പൊലീസ്, വിവിധ സേനാംഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ തുടങ്ങിയ മുന്നണിപ്പോരാളികൾക്ക് വാക്‌സിൻ നൽകുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.