Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഭൂപതിവ് നിയമ ചട്ട വ്യവസ്ഥ, സർക്കാരിന് തിരിച്ചടി, ഭൂപതിവ് ചട്ടഭേദഗതി സംസ്ഥാനത്ത് മുഴുവൻ ബാധകമാക്കണം.

ന്യൂഡൽഹി / ഇടുക്കി ജില്ലയിൽ മാത്രമായി ഭൂപതിവ് നിയമ ചട്ട വ്യവസ്ഥകൾ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം അസ്ഥാനത്തായി. വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പോയ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി. ഭൂപതിവ് നിയമ ചട്ട വ്യവസ്ഥകൾ ഇടുക്കിയിൽ മാത്രം നടപ്പിലാക്കുന്നതിനെതിരെ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഭൂപതിവ് ചട്ടഭേദഗതി സംസ്ഥാനത്തിന് മുഴുവൻ ബാധകമാക്കണം. സുപ്രീംകോടതി പറഞ്ഞു. ഇതോടെ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് കേരളമാകെ ഭൂപതിവ് നിയമ ചട്ട വ്യവസ്ഥകൾ സർക്കാർ നടപ്പാക്കേണ്ടി വരും. വാണിജ്യാവശ്യങ്ങൾക്ക് പട്ടയഭൂമിയിൽ കെട്ടിട നിർമ്മാണം നിയന്ത്രിക്കുന്നതിന് കഴിയില്ലെന്ന് സുപ്രിംകോടതിയും പറയുകയാ യിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഭൂപതിവ് നിയമത്തി ലെയും അനുബന്ധ ചട്ടത്തിലെയും വ്യവസ്ഥകൾ കേരളത്തിലാകെ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഒരു ജില്ലയിൽ മാത്രമായി എങ്ങനെയാണ് നിയന്ത്രണം നടപ്പാക്കുകയെന്ന് കേസ് വാദം കേട്ട കോടതി ചോദിച്ചു. ജസ്‌റ്റിസുമാരായ അബ്‌ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
ഓഗസ്‌റ്റ് 22ന് പുറത്തിറക്കിയ ഭൂപതിവ് ചട്ടഭേദഗതി പ്രകാരം ഇടുക്കി ജില്ലയിലും എട്ട് വില്ലേജുകളിലും പട്ടയഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം പണിയുന്നതിന് റവന്യൂവ കുപ്പിന്റെ നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ് സർക്കാർ നിർബന്ധ മാക്കുകയായിരുന്നു. വിഷയം ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഹൈക്കോടതി ഉത്തരവ് നിയമനിർ മ്മാണത്തിന് സർക്കാരിനുള‌ള അധികാരത്തിന്മേലുള‌ള കടന്നുക യ‌റ്റമാണെന്ന് സർക്കാർ അഭിഭാഷകർ കോടതിയിൽ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button