ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കാസര്‍കോടും കോണ്‍ഗ്രസില്‍ തര്‍ക്കം

കാസര്‍കോട്: കാസര്‍കോട് കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെ പരസ്യമായി വിമര്‍ശിച്ച് കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. താന്‍ മത്സരിക്കാന്‍ വന്നപ്പോള്‍ കലാപം ഉണ്ടാക്കിയവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് കലാപത്തിനു പിന്നിലെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.
കാസര്‍കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് എം.എല്‍.എ. ഉണ്ടാകുന്നത് തടയരുത്. ഇരിക്കുന്നകൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാലുപിടിച്ച് അപേക്ഷിക്കുകയാണ്. വീടിനു മുന്നില്‍ രാത്രി പോസ്റ്റര്‍ ഒട്ടിച്ചത് ആണത്തമില്ലാത്തവരാണെന്നും പാര്‍ട്ടി വിട്ടു പോകുമ്ബോള്‍ നശിപ്പിച്ചിട്ടു പോകാമെന്നാണെങ്കില്‍ നടക്കില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വീടിനുമുന്നില്‍ ഇന്നലെ പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്തു നിന്ന് അഭയം തേടിവന്നത് കാസര്‍കോട്ടെ കോണ്‍ഗ്രസിന്റഎ കുഴിമാടം തോണ്ടാന്‍ ആണോ എന്നായിരുന്നു പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.