കേരളത്തിലെ ഏറ്റവും വലിയ ശ്രീനാരായണ ഗുരു ശിൽപ്പം ഇനി തലസ്ഥാനത്ത്

ജീവിച്ചിരിക്കെ തന്നെ തൻ്റെ ശിൽപ്പം കണ്ട ശ്രീനാരായണ ഗുരു പറഞ്ഞത് ഇങ്ങനെയാണ് ” ഇത് നമ്മെപ്പോലത്തന്നെ ഉണ്ട്. ഭക്ഷണമോ വെള്ളമോ കൊടുക്കുകയും വേണ്ട. കാലങ്ങളോളം നിലനിൽക്കുകയും ചെയ്യും” ഗുരുവിൻ്റെ ഈ ശുദ്ധഹാസ്യം അക്ഷരാർത്ഥത്തിൽ ശരിവെക്കുകയാണ് തലസ്ഥാന നഗരിയിൽ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ഗുരുവിൻ്റെ ശിൽപ്പം. ചെമ്പഴന്തിയിലും ശിവഗിരിയിലുമൊ ക്കെയായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി ശിൽപ്പങ്ങൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും വലുതാണ് തിരുവനന്തപുരത്ത് സ്ഥാപിച്ച വെങ്കല ശിൽപ്പം. കണ്ണൂർ ജില്ലയിലെ പയ്യന്നുർ കാനായി സ്വദേശി ശിൽപ്പി ഉണ്ണി കാനായിയുടെ കരവിരുതിലാണ് ശിൽപ്പം പിറവിയെടുത്തത്.

” നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെ ടുന്നില്ല പ്രത്യേകിച്ചും നമ്മുടെ ശിഷ്യവർഗവും ” എന്ന ശ്രീനാരായണ ഗുരുവിൻ്റെ ചരിത്രപ്രസിദ്ധമായ ജാതിയില്ല വിളംബരത്തിൻ്റെ നൂറാം വാർഷിക ഭാഗമായാണ് സാംസ്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ ശിൽപ്പം ഒരുങ്ങുന്നത്.എട്ട് അടി ഉയരമുള്ള ശില്പത്തിന് എട്ടര കിന്റൽ തൂക്കം വരും ശില്പം രണ്ടര വർഷമെടുത്താണ് ഉണ്ണി കാനായി പൂർത്തിയാക്കിയത്. ആദ്യം കളിമണ്ണിൽ തീർത്ത ശില്പം സാംസ്കാരിക വകുപ്പ് ഡയരക്ടർ സദാശിവൻ ലളിത കലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ ശില്പിയുടെ പണിപ്പുരയിലെത്തി കളിമണ്ണ് ശില്പം നിരീക്ഷിച്ചും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത ശേഷമാണ് വെങ്ക ശിൽപ്പ നിർമ്മാണം ആരംഭിച്ചത്.പിന്നീട് സാംസ്കാരിക വകുപ്പ് മന്ത്രി Ak ബാലനും സ്വാമി ശുഭംഗാനന്ദയും വീഡിയോ കോൾ വഴി വെങ്കലശില്പ നിർമ്മാണം വിലയിരുത്തുകയും ചെയ്തു.
നുറാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ കനകക്കുന്ന് കൊട്ടാരത്തിന് സമീപം മ്യൂസിയത്തിന് എതിർ വശത്ത് സർക്കാർ അനുവദിച്ച സ്ഥലത്ത് ഗുരുദേവന്റെ വെങ്കല പ്രതിമയും ശ്രീനാരായണ ഗുരുദേവന്റെ പാർക്കുമാണ് വിഭാവനം ചെയ്ത
ത്.ഇതിനോടനുബന്ധിച്ചുള്ള ശ്രീനാരായണ ഗുരു പാർക്കും ഉണ്ണി കാനായിയാണ് രൂപകല്പന ചെയ്തത്. പാർക്കിൻ്റെ ചുറ്റുമതിലിലേക്കായിശ്രീനാരായണ ഗുരുദേവന്റെ ജീവിതമൂ ഹൂർത്തങ്ങൾ 700 സ്ക്വയർ ഫീറ്റിൽ ചുമർ ശില്പങ്ങളാക്കി ഒരുക്കുന്നുണ്ട്. പാർക്കിന്റെ പ്രവൃത്തി എത്രയും പെട്ടന്ന് തീർക്കാനാണ് സാംസ്കാരികവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതിനാൽ ശ്രീനാരായണ ഗുരുവിന്റെ ശില്പം ശ്രീനാരായണ ഗുരു സമാധി ദിവസം അനാവരണം ചെയ്യാൻ തീരുമാനിക്കുക
യായിരുന്നു.
മലയാള ഭാഷാ പിതാവ് എഴുത്തച്ഛൻ ശില്പം,
തിരുവനന്തപുരം പൊട്ടക്കുഴിയിലെ എ കെ ജി ശില്പം, തൃശ്ശൂർ പടിഞ്ഞാറെ കോട്ടയിലെ ലീഡർ കെ കരുണാകരന്റെ ശില്പം തലശ്ശേരിയിലെ എ പി ജെ അബ്ദുൾ കലാം, രവീന്ദ്രനാഥ ടാഗോർ, വൈക്കം മുഹമ്മദ് ബഷീർ, സി എച്ച് കണാരൻ ശില്പം, പതിനഞ്ചോളം ഗാന്ധി ശിൽപ്പം തുടങ്ങി കേരളത്തിനകത്തും പുറത്തുമായി നിരവധി ശിൽപ്പങ്ങൾ ഉണ്ണി കാനായിയുടെ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്.
1926 ൽ ഇറ്റാലിയൻ ശിൽപ്പി പ്രൊഫസർ താവറിലായാണ് ആദ്യമായി ശ്രീനാരായണ ഗുരുവിൻ്റെ ശിൽപ്പം നിർമ്മിക്കുന്നത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ സ്ഥാപിച്ച ഈ ശിൽപ്പത്തിൻ്റെ മാതൃക ഉൾക്കൊണ്ടാണ് ഇന്നോളം ഗുരുദേവ ശിൽപ്പങ്ങൾ ഉണ്ടായത്. 1967 ൽ പ്രമുഖ ബംഗാളി ശിൽപ്പി പശുപതി നാഥ മുഖർജിയുടെ കരവിരുതിലാണ് ശിവഗിരിയിലെ വെണ്ണക്കൽ പ്രതിമ തയ്യാറായാത്. ഈ രണ്ട് ശിൽപ്പങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെറിയ ഭാവവ്യത്യാസത്തോടെയാണ് ഉണ്ണി കാനായി തൻ്റെ ശിൽപ്പത്തെ പൂർത്തിയാക്കിയത്.
സംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിൽപ്പം അനാവരണം ചെയ്തു. അതേ സമയം ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തി. ഏകപക്ഷീയമായ ഇത്തരം നിലപാടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവർ ഓർമിക്കേണ്ടതാണെന്നും നേതൃത്വം വ്യക്തമാക്കി. തൻ്റെ ശിൽപ്പങ്ങൾ ഒരുക്കുമ്പോൾ തൻ്റെ ആശയങ്ങളും സമുഹത്തിൽ പകർത്തണമെന്നാണ് ഗുരു ആഗ്രഹിച്ചിരുന്നത്. ശിൽപ്പങ്ങൾ ചർച്ച വിഷയങ്ങളാകുന്ന ഇന്നത്തെ കാലത്ത് ശ്രീനാരായണ ഗുരുവിൻ്റെ ശിൽപ്പം നൽകുന്ന ഉത്തരവാദിത്തം ചെറുതല്ല..