മണിയറയിലെ അശോകനിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വീഡിയോ കാണൂ

ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ അശോകനിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. പെയ്യും നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം നൽകി കെ.എസ് ഹരിശങ്കരാണ് ഈ ഗാനം പാടിയിരിക്കുന്നത്.
നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും, വിവാഹവും ആദ്യരാത്രിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അനുപമ പരമേശ്വരനാണ് നായിക. ശ്യാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനുപമ അവതരിപ്പിക്കുന്നത്. ഗ്രിഗറിക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ ആനി നിരക്കുന്നു.

മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്നീര്‍വ്വഹിച്ചിരിക്കുന്നത്. അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ്, കലാ സംവിധാനം ജയന്‍. വസത്രാലങ്കാരം-സമീറ സനീഷ്. പി.ആര്‍.ഒ-ആതിര ദില്‍ജിത്ത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.