Latest NewsNationalNewsUncategorized

“അത്ഭുത ആയുർവേദ മരുന്ന് “കഴിച്ച് മിനിറ്റുകൾക്കുള്ളിൽ കൊറോണ ഭേദമായെന്ന് അവകാശപ്പെട്ടയാൾ മരിച്ചു

ഹൈദരാബാദ്: മിനിറ്റുകൾക്കുള്ളിൽ ‘അത്ഭുത ആയുർവേദ മരുന്ന്’ കഴിച്ച് കൊറോണ രോഗം ഭേദമായെന്ന് അവകാശപ്പെട്ടയാൾ മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ റിട്ടയേർഡ് പ്രധാനാധ്യാപകൻ ആയ എൻ കോട്ടയ്യയാണ് തിങ്കളാഴ്ച മരിച്ചത്. ഇദ്ദേഹം നൽകിയ പ്രചാരണത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മരുന്നിനായി അനേകരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയിരുന്നത്.

നെല്ലൂരിലെ സർക്കാർ ജനറൽ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഓക്‌സിജൻ ലെവൽ കുറഞ്ഞതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്ധ്രയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘അത്ഭുത മരുന്ന്’കഴിച്ച് കൊറോണ ഭേദമായി എന്ന് അവകാശപ്പെട്ട് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

കൃഷ്ണപട്ടണം സ്വദേശിയായ ബി ആനന്ദയ്യായുടെ ഹെർബൽ ഐ ഡ്രോപ്പ് ഉപയോഗിച്ച് കൊറോണ മുക്തി നേടിയെന്നായിരുന്നു ഇയാളുടെ വാദം. ഇയാളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധിയാളുകളാണ് സൗജന്യമായി വിതരണം ചെയ്തിരുന്ന അത്ഭുത ആയുർവേദ മരുന്നിനായി കൊറോണ നിയന്ത്രണങ്ങൾ മറികടന്ന് നെല്ലൂരിലെ കൃഷ്ണപട്ടണത്തിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button