കോവിഡ് വാക്സിൻ നിര്‍മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു.

മുംബൈ / കോവിഡ് വാക്സിൻ നിര്‍മിക്കുന്ന പൂന സിറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. പൂനയിലെ മഞ്ചിയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ കെട്ടിടത്തിൽ കുടുങ്ങിയ ഏതാനും പേരെ രക്ഷപെടുത്തി. നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാംനിലയിലാണ് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. പ്ലാന്റിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വാക്സീന് നിര്‍മാണയൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന് ഉല്പാദനം തടസപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. പത്തിലേറെ ഫയര്‍ യൂണിറ്റുകള്‍ മൂന്ന് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ ആണ് പ്ലാന്റിലെ തീപിടിത്തം പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. തീ പിടുത്ത ഉണ്ടായപ്പോൾ തന്നെ ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വാക്സിൻ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങ ളിൽ പങ്കാളികളായ മറ്റുളളവർക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് സിറത്തിൽ നിന്നുമാണ്. മഞ്ചിപ്രദേശത്താണ് പ്ളാന്റ് പ്രവർത്തിച്ചു വരുന്നത്. നൂറ് ഏക്കറിനുളളിലാണ് മരുന്ന് നിർമ്മാണ ഫാക്ടറി പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സിനൊപ്പം മറ്റുമരുന്നുകളും ഇവിടെ ഉത്പാദിപ്പിച്ചു വരുന്നു.