ഡല്‍ഹി കലാപം: പ്രതികളുടെ മൊബൈലുകളില്‍ സ്വന്തം അശ്ലീല വീഡിയോകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ പ്രതികളുടെ മൊബൈലുകളില്‍ സ്വന്തം അശ്ലീല വീഡിയോകള്‍. പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളില്‍ അവരുടെ സ്വന്തം അശ്ലീല വീഡിയോകളാണെന്ന് കോടതി. സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും കോടതി അറിയിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പ് അഭിഭാഷകര്‍ കോടതിയില്‍ ആവശ്യട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം കോടതി നിഷേധിക്കുകയും കൂട്ടുപ്രതികള്‍ക്ക് രേഖകള്‍ നല്‍കാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇലക്ട്രോണിക് തെളിവുകളായി സമര്‍പ്പിച്ച പ്രതികളുടെ മൊബൈല്‍ ഫോണില്‍ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകള്‍ അടങ്ങിയിട്ടുണ്ട്. പ്രതികളുടെ സ്വകാര്യതയെ മാനിക്കുന്നുവെന്നും അതിനാല്‍ ഈ രേഖള്‍ മറ്റ് പ്രതികള്‍ക്ക് നല്‍കാനാകില്ലെന്നും ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അമിതാഭ് റാവത്ത് പറഞ്ഞു.
ജെഎന്‍യു വിദ്യാര്‍ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന, പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗാര്‍, മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ അടക്കം 13 പേര്‍ ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ പ്രകാരം വിചാരണ നേരിടുകയാണ്. ഫോണുകളില്‍ നഗ്‌ന ദൃശ്യങ്ങള്‍, സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍, സ്വകാര്യ നിമിഷങ്ങള്‍ എന്നിവയാണുള്ളത്. അഭിഭാഷകര്‍ക്ക് പോലും ഇവ നല്‍കുന്നതില്‍ വിശ്വാസ്യതയില്ലെന്ന് കോടതി പറഞ്ഞു. മുദ്രവച്ച കവറിലാണ് ഈ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.