AutoCovidKerala NewsLatest NewsLocal NewsNews

കേരളത്തിനുള്ളിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ് ശനിയാഴ്ച‌ പുനരാരംഭിക്കും.

കേരളത്തിനുള്ളിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ്‌ പുനരാരംഭിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ് നടത്തുക. ശനിയാഴ്‌ച മുതൽ ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുമെന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. നിന്ന്‌ യാത്രചെയ്യാനും അനുവദിക്കില്ല. ലോക്‌ഡൗൺ ഇളവുകളുടെ ഭാഗമായി രണ്ട്‌ ജില്ലകളെ ബന്ധിപ്പിച്ച്‌ ഇപ്പോൾ സർവീസ്‌ നടത്തുന്നുണ്ട്‌. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ യാത്രക്കാർ പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button