CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗം അറസ്റ്റിൽ.

ഐഎസ് കേരളാ മൊഡ്യൂൾ സ്ഥാപകാംഗം സിദ്ദിഖ് ഉൽ അസ്ലമിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. എൻഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. അൻസാർ ഉൾ ഖിലാഫത്ത് കേരള സ്ഥാപകരിൽ പ്രധാനിയാണ് അറസ്റ്റിലായ സിദ്ദിഖ്.
സൗദി അറേബ്യയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു. ഇയാൾ കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി എൻഐഎ വെളിപ്പെടുത്തി. നേരത്തെ ഇന്റർപോൾ സിദ്ദിഖിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിലായ
സിദ്ദിഖ് തിരുവനന്ത പുരം കന്യാകുളങ്ങര സ്വദേശിയാണ്.