Kerala NewsLatest NewsNews

പി.സി ജോര്‍ജ് വര്‍ഗീയ വിഷമാണെന്ന് ശ്രീജ നെയ്യാറ്റിന്‍കര, പരാതി നല്‍കി

കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയതായി ശ്രീജ നെയ്യാറ്റിന്‍കര വ്യക്തമാക്കി. ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമാണ് ശ്രീജ പരാതി നല്‍കിയിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വിദ്വേഷ പ്രസംഗം … പി സി ജോര്‍ജ്ജിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി ..
കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്ന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പരാതി നല്‍കിയിരുന്നു … നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല പ്രതിയുടെ ഫേസ്‌ബുക്ക് ഐ ഡി കാണാനില്ല എന്ന വിചിത്ര മറുപടിയും ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ചു…
വിജയദശമി ദിവസം മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെ പരാതി നല്‍കി..നടപടിയില്ല. ഇതാ വീണ്ടും ഒരു പരാതി നല്‍കിയിരിക്കുകയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് പി സി ജോര്‍ജ്ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ …പരാതിയിന്‍മേല്‍ ആഭ്യന്തര വകുപ്പ് നടപടി എടുക്കുമോ അതോ പരാതി ചവറ്റുകൊട്ടയിലെറിയുമോ എന്നറിയില്ല … എന്തായാലും പി സി ജോര്‍ജ്ജ് എന്ന വര്‍ഗീയ വിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തന്നെയാണ് തീരുമാനം…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button