CinemaentertainmentkeralaKerala NewsLatest News

”എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ബാലിശവും അടിസ്ഥാനരഹിതവും”; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേതാ മേനോൻ ഹെെക്കോടതിയിൽ

ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് വെറും ഒരു ആഴ്ച മാത്രം ബാക്കി നിൽക്കേ പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്ന് താരത്തിന്റെ ഹർജിയിൽ ആരോപിക്കുന്നു. എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും അത് തെളിയിക്കുന്നതിനാൽ കേസ് റദ്ദാക്കണമെന്നും ശ്വേതയുടെ ഹർജിയിൽ പറയുന്നു.

ശ്വേതക്ക് പിന്തുണയുമായി സഹമത്സരാർത്ഥികളായ നടന്മാരായ ദേവനും രവീന്ദ്രനും രംഗത്തെത്തി. ശ്വേതാ മേനോന്‍ അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്നാരോപിച്ചാണ് കേസ് എടുക്കപ്പെട്ടത്. ഐടി ആക്ടിന്റെ 67(A) വകുപ്പ് പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്ന ആരോപണവും എഫ്‌ഐആറില്‍ ഉൾപ്പെട്ടിട്ടുണ്ട്. പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതി നല്‍കിയിരിക്കുന്നത്.

Tag: The matters included in the FIR are childish and baseless”; Shweta Menon moves High Court seeking quashing of the case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button