entertainmentkeralaUncategorized

അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം;തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്ന് നടി മാല പാർവതി

താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമാ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കയ്യിലാണ് എന്നായിരുന്നു ആരോപണം. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ് എന്നും ഇപ്പോഴത്തെ ആരോപണം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുക്കു പരമേശ്വരനെ തോല്‍പ്പിക്കാനാണ് എന്നും മാലാ പാര്‍വതി പ്രതികരിച്ചു.

മാല പാർവതിയുടെ ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെ ആയിരുന്നു.
അമ്മയിലെ ഇലക്ഷനും, അതിനോട് അനുബന്ധിച്ച് നടക്കുന്ന വിവാദങ്ങളും മാധ്യമങ്ങളിൽ, ശ്രദ്ധ നേടുകയാണ്. മെമ്മറി കാർഡാണ്, പുതിയ വിവാദം. അമ്മയുടെ വാർത്തകൾ, ദിവസേന എന്ന രീതിയിൽ നൽകുന്ന ഒരു യൂ ട്യൂബർ പറഞ്ഞാണ് ആദ്യം ഇതിനെ കുറിച്ച് കേൾക്കുന്നത്. പിന്നെ ഉഷ ഹസീന.. ഹോളി ഡേ ഇന്നിൽ നടന്ന മീറ്റിംഗിനെ കുറിച്ച് പറയുകയുണ്ടായി. വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ പലരെയും വിളിച്ച് വിഷയം തിരക്കി. 12 പേര് ചേർന്ന യോഗം വീഡിയോ ചിത്രീകരിച്ചിതിൻ്റെയും, പിന്നീട് മെമ്മറി കാർഡ് കാണാതായതിനെ കുറിച്ചും, കുക്കു പരമേശ്വരൻ അതെടുത്ത് വച്ചേക്കുകയാണ് എന്ന ആരോപണവും കേട്ടു.അന്ന് executive കമ്മിറ്റിയിലോ, സബ് കമ്മിറ്റിയിലോ ഇല്ലാത്ത കുക്കൂ, ഭാരവാഹികൾ പറഞ്ഞിട്ട് സഹായിക്കാനായെത്തിയതല്ലാതെ, വേറെ ബന്ധമില്ല എന്ന് കുക്കു പറഞ്ഞു.
2018 മുതൽ 2025 വരെ ഒരു ജനറൽ ബോഡിയിലും ഇത് ഉന്നയിച്ച് കേട്ടിട്ടില്ല. IC അംഗമായി ചുമതലയെടുത്ത ചുരുങ്ങിയ നാളുകളിലും ഇന്ന് പരാതി ഉന്നയിക്കുന്നവർ. ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ വർഷം, കുക്കു ഇലക്ഷന് നിന്നപ്പോൾ, കുക്കുവിനെ സപ്പോർട്ട് ചെയ്യാൻ ഉഷ ഹസീന മുൻ പന്തിയിൽ ഉണ്ടായിരുന്നു ഹേമ കമ്മിറ്റിയിലോ. ഹേമമമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്നം മാധ്യമങ്ങളിൽ കണ്ടതുമില്ല.അങ്ങനെയുള്ള സാഹചര്യത്തിൽ ബാബുരാജിനെ പ്രകീർത്തിച്ച് കൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ, ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് ഞാൻ കാണുന്നത്.വിഷയത്തിൽ താൻ നടത്തിയ ഇടപെടലിൻ്റെ സ്ക്രീൻഷോട്ടടക്കം പങ്കുവെച്ചാണ് മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചത്.കഴിഞ്ഞ വർഷം കുക്കു പരമേശ്വർ തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോൾ പിന്തുണയ്ക്കാൻ ഉഷാ ഹസീന മുൻപിൽതന്നെയുണ്ടായിരുന്നുവെന്നതും മെമ്മറി കാർഡുമായി ബന്ധപ്പെട്ട പ്രശ്‌നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോർട്ട് വന്ന സമയത്തോ മാധ്യമങ്ങളിൽ കണ്ടിട്ടില്ലെന്നും മാലാ പാർവതി ചൂണ്ടിക്കാട്ടി. ബാബുരാജ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയർ തെരഞ്ഞെടുപ്പിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന അഭിപ്രായക്കാരിയാണ് താൻ ശക്തർക്കെതിരെ നിൽക്കുമ്പോൾ ഭീഷണി സ്വാഭാവികമാണെന്നും മാലാ പാർവതി പറഞ്ഞു.എന്നാൽ ഇപ്പോൾ മാലപാർവതി ഫേസ്ബുക്കിൽ കുറിച്ച പരാമർശങ്ങളെ നീക്കി കൊണ്ട് പുതിയൊരു കുറിപ്പിട്ടിരിക്കുന്നത്.താൻ ഈ കുറിപ്പുകൾ എഴുതുന്നത്. ഇലക്ഷൻ വരെ പാടില്ല എന്ന അറിയിപ്പ് വന്നിട്ടുണ്ട്. അത് കൊണ്ട് തല്ക്കാലം ഹൈഡ് ചെയ്യുന്നു. ആരോപണങ്ങളും, വലിയ ഭീഷണിയും ഉള്ളത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നില്ല. ഇലക്ഷൻ കാലത്തെ ചട്ടം എന്ന് കണ്ടാൽ മതി.ഇതാണ് നിലവിൽ മലപർവതി കുറിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button