തീർത്തുകെട്ടി ശിവശങ്കർ, മൊഴി പിണറായിക്കും സർക്കാരിനും എതിരെ.

2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് എം ശിവശങ്കറിന്റെ മൊഴി. ഇതിൽ എന്താണ് കോൺടാക്ട് പോയിന്റ് എന്ന് സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയന് അറിയുമോ. ഇക്കാര്യത്തിലും ഉപദേശകരോട് എന്തെന്ന് കാര്യങ്ങൾ തിരക്കുമോ. എം ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പകർപ്പ് പുറത്ത് വന്നിരിക്കുകയാണ്. 2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനെന്ന് മൊഴി പകർപ്പിൽ ശിവശങ്കർ പറഞ്ഞിരിക്കുകയാണ്. ഇതിനപ്പുറം സംസ്ഥാന സർക്കാരിന് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്ന് ഇനിയെന്ത് തെളിവാണ് വേണ്ടത്. ഇനിയും എങ്ങനെ രക്ഷപ്പെടാനും, ജനങ്ങളെ പറ്റിക്കാനും കഴിയും എന്നാണു ചിന്തിക്കുന്നതെങ്കിൽ, മിസ്റ്റർ പിണറായി, കേരള ജനതയെ കബളിപ്പിക്കുകയാണ്. ചതിക്കുകയാണ്.
കള്ളക്കടത്ത് സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ സ്വപ്നയെ സഹായിച്ചിട്ടില്ല. സ്വപ്നയോടൊപ്പം മുന്ന് തവണ വിദേശയാത്ര നടത്തിയെന്നും യുഎഇ റെഡ്ക്രസന്റുമായി സാമ്പത്തിക സഹായം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. 2017ൽ ക്ലിഫ് ഹൗസിൽ സ്വപ്നോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓർമയില്ലെന്നും എം ശിവശങ്കർ വെളിപ്പെടുത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴിപ്പകർപ്പിൽ പറഞ്ഞിരിക്കുകയാണ്.