CrimeKerala NewsLatest NewsLaw,NationalTamizh nadu
ഒളിവിലായ പോക്സോ കേസ് ;വ്യാജസന്യാസി കേരള പൊലീസ് പിടിയിൽ

പാലക്കാട്: പോക്സോ കേസ് പ്രതിയായ പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് തമിഴ്നാട്ടിൽ നിന്ന് കേരള പൊലീസ് പിടികൂടിയത് . പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയശേഷം തമിഴ്നാട്ടിലെക് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പ്രതി വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ് ഒളിവിൽ കഴിഞ്ഞത് .വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്നുണ്ടായ ഒരു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയുമൊക്കെ വളര്‍ത്തി സന്യാസിയായി കഴിഞ്ഞുവരുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് കേരള പോലീസ് ഇന്നലെ പ്രതിയെ പിടികൂടിയത്.