”ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ളയടിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്”; മന്ത്രി സജി ചെറിയാൻ

ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ളയടിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമല വിഷയത്തിൽ ഇന്നത്തെ യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ശബരിമല വിഷയത്തിൽ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും വ്യക്തമല്ലെന്ന് മന്ത്രി പറഞ്ഞു.
ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്ത് തന്നായിരുന്നു. ആ സമയത്ത് റോഡുകളിൽ വലിയ കുഴികളും കുണ്ടുകളും കാണാമായിരുന്നു. റോഡിലൂടെ പോകുന്നവർ തിരിച്ച് എത്തുന്നത് നട്ടെല്ലില്ലാതെയാണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം പുലിയൂർ ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ദേവസ്വം ബോർഡ് മെമ്പർ പിഡി സന്തോഷ് കുമാറിനുള്ള സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് SIT അന്വേഷണം ഊർജിതമാക്കി. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി രേഖപ്പെടുത്തും. അതിനായി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ എസ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നിലവിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയെ പ്രതിയായി ചേർക്കാനായിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷമേ പ്രതി ചേർക്കപ്പെടുകയുള്ളൂ.
Tag: The most looting took place in Sabarimala during Oommen Chandy’s tenure”; Minister Saji Cherian