രാജ്യത്ത് കൊവിഡ് രോഗബാധ ഉണ്ടായവരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന,24 മണിക്കൂറിൽ 18552 പേര്‍ക്ക് കൊവിഡ്.

രാജ്യത്ത് കൊവിഡ് രോഗബാധ ഉണ്ടായവരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന തന്നെ. 24 മണിക്കൂറിൽ 18552 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 24 മണിക്കൂറിൽ 384 മരണങ്ങൾ രാജ്യത്ത് നടന്നു. രാജ്യത്തെ ആകെ മരണം ഇതോടെ 15685 ആയി ഉയർന്നു. രാജ്യത്ത് ആഴ്ചകളായി പ്രതിദിനം 10000-ലേറെ പേരാണ് രോഗബാധിതരായി മാറിക്കൊണ്ടിരിക്കുന്നത്.ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 508953 ആയി. ആഗോളതലത്തില്‍ ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. ആക്ടീവ് കേസുകളുടെ കാര്യത്തിലും ഇന്ത്യ നാലാം സ്ഥാനത്താണ്. രാജ്യത്ത് 197387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 8000-ലേറെ പേരുടെ സ്ഥിതി ഗുരുതരമാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ നിരക്കിലും വര്‍ധന കാണുന്നുണ്ട്. 195881 പേർ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തരായി. 197387 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗബാധിതരില്‍ പകുതിയിലേറെയും സുഖംപ്രാപിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്.