DeathKerala NewsLatest NewsLocal NewsNews
അമ്മ മക്കളെയും കൂട്ടി ആത്മഹത്യക്ക് ശ്രമിച്ചു, രണ്ടര വയസുകാരി മരിച്ചു.

സാമ്പത്തിക ബാധ്യതയെ തുടർന്ന് കണ്ണൂർ പയ്യാവൂരിൽ അമ്മയെ രണ്ട് മക്കൾക്കും ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യക്ക് ശ്രമിച്ചു. ഇളയ കുട്ടി(രണ്ടര വയസ്) മരണപ്പെട്ടു. യുവതിയും മൂത്ത കുട്ടിയും (11) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഗുരുതര നിലയിലാണ്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പയ്യാവൂരിലെ അക്കൂസ് കളക്ഷൻ എന്ന ടെക്സ്റ്റൈൽ സ്ഥാപന ഉടമയാണ് പൊന്നുംപറമ്പിലെ സ്വപ്ന. ഇവരുടെ ഭർത്താവ് ഇസ്രായേലിൽ ജോലി ചെയ്തുവരികയാണ്.