CrimeDeathEditor's ChoiceKerala NewsLatest NewsLaw,NationalNews

വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് വാളയാറിലേ ഇരകളുടെ അമ്മ.

പാലക്കാട് / വാളയാര്‍ കേസ് സിബി ഐ ക്ക് വിടണമെന്ന് വാളയാറിലേ പെണ്‍കുട്ടികളുടെ അമ്മ. കേസ് അന്വേഷണത്തെ അട്ടിമറിച്ച് യഥാർത്ഥ പ്രതികളെ രക്ഷപെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുനരന്വേഷണം ആവശ്യപ്പെട്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ നീതി സമരസമിതി വ്യക്തമാക്കിയിരിക്കുകയാണ്. വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധി, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കുകയും പ്രതികളോട് വിചാരണക്കോടതി മുമ്പാകെ ജനുവരി 20 ഹാജരാകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടിയുടെ അമ്മയും സമരസമിതിയും സിബിഐ നേതൃത്വത്തിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

വിചാരണക്കോടതി ജഡ്ജി തെളിവുകള്‍ വേണ്ടവിധം പരിഗണിച്ചില്ലെന്നും, കാര്യക്ഷമതയില്ലാത്ത പോലിസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലിസിന് നാണക്കേടാണെന്നും,വാളയാർ കേസില്‍ പോലീസിനും വിചാരണ കോടതിക്കും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമർശന മാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പോലിസിനോടെന്നപോലെതന്നെ വിചാരണക്കോടതിയുടെ നടപടികളിലും ഹൈക്കോടതിയുടെ നിശിതമായ വിമർശനമുണ്ടായി. വിചാരണക്കോടതി ജഡ്ജിയുടെ പ്രവർത്തനരീതി നിരാശാജനകമാണെന്നും തെളിവുകൾ വേണ്ട രീതിയിൽ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. കേസിന്‍റെ തുടക്കം മുതൽ അന്വേഷണം അവജ്ഞ ഉളവാക്കുന്നതായിരുന്നു എന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ പാളിച്ചകൾ സംഭവിച്ചു. ഇതു മൂലം പിന്നീട് അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്പി ക്ക് ഫലപ്രദമായി അന്വേഷണം നടത്താനായില്ല. ഇത്തരത്തില്‍ കാര്യക്ഷമത ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസിന് ഒന്നാകെ നാണക്കേടാണ്.
പോലീസ് ഉദ്യോഗസ്ഥർ ഇത്തരം കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് നിർദേശിച്ച ഡിവിഷന്‍ ബെഞ്ച്, കോടതി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുക്കണമെന്നും ഉത്തരവിടുകയുണ്ടായി. പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൗരവതരമായ പാളിച്ചകൾ ഭരണ സംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും കോടതിയുത്തരവില്‍ പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button