ബുള്ളറ്റിൽ അതികം ശബ്‌ദം കൂട്ടാൻ സൂത്രപ്പണി ചെയ്യുന്നവർക്കെതിരെ നടപടി കർശന മാക്കി മോട്ടോർ വാഹനവകുപ്പ്
മോട്ടോർവാഹന നിയമത്തിൻറെയും അടി സ്ഥാനത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുവപ്പെടെയുള്ള നടപടികൾ സ്വീക രിക്കാനും വ്യവസ്ഥയുണ്ട്.

ബുള്ളറ്റിൻ്റെ ശബ്ദം കൂട്ടാൻ പുകക്കുഴലിൽ സൂത്രപ്പണി ചെയ്യുന്നവർക്കെതിരേ നടപടി കർശന മാക്കി മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിലും പരിസ രപ്രദേശങ്ങളിലും നടത്തിയ പരിശോധ നയിൽ പത്തുപേരാണ് വാഹനവകുപ്പി ന്റെ ‘വലയിൽ’ ബുള്ളറ്റുമായി വീണത് പിഴയടച്ചശേഷം ഒരാഴ്ചയ്ക്കുള്ളിൽ സൈ ലൻസറുകൾ മാറ്റി ആർടി ഓഫീസിൽ വാഹനം ഹാജരാക്കാനും അധികൃതർ
നിർദേശം നൽകി. മോട്ടോർവാഹന നിയമത്തിൻറെയും അടി സ്ഥാനത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുവപ്പെടെയുള്ള നടപടികൾ സ്വീക രിക്കാനും വ്യവസ്ഥയുണ്ട്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭാരത് സ്റ്റേജ്-1 (ബിഎസ്4) ചട്ടങ്ങളുടെ ലംഘന മാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേർ,ക്കലുകളും, ശബ്ദംകൂട്ടാനായി പുകക്കുഴ ലിലെ കാറ്റലറ്റിക് കൺവെർട്ടർ അഴിച്ചു മാറ്റുന്നത് ഗുരുതരമായ മലിനീകരണമാ ണുണ്ടാക്കുക.
റെഡ് റുസ്റ്റർ, ടൈൽ ഗണ്ണർ വൈൽഡ് ബോർ. ഇൻഡോരി, ബാരൽ ഷാർക്ക് മെഗാഫോൺ ബാപ്പ ബി തുടങ്ങിയ സൈലൻസറുകളാണ് യു വാക്കൾ ഇരുചക്രവാഹനത്തിൽ ശബ്ദം കൂട്ടാനായി ഉപയോഗിക്കുന്നതെന്ന്. വാഹനങ്ങളുടെ പുകക്കുഴൽവഴി പു റംതള്ളുന്ന വിഷവാതകങ്ങളുടെ വീര്യം റെഡോക്സ് റിയാക്ഷൻ എന്ന പ്രക്രിയവ ഴി കുറയ്ക്കുന്ന ഉപകരണമാണ് കാറ്റലിറ്റിക് കൺവർട്ടർ എൻജിൻറെയും പുകക്കുഴിൻ്റെയും ഇടയ്ക്കാണ് സ്ഥാനം . ആളുകളുടെ ശ്രദ്ധ ആകർഷിക്കുക മാത്രമാണ് പലരുടെയും ആവശ്യം. എന്നാൽ ഇവ ശബ്ദം, വായു മലിനീകരണ ത്തിന് കാരണമാകുന്നുണ്ട്. സാധാരണ തിയിൽ 92 ഡെസിബെൽ വരെ ശബ്ദമേ ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പാ ടുള്ളൂ. എന്നാൽ ഇത്തരം ബുള്ളറ്റുകളിൽ അതിൻ്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നു ണ്ടെന്ന് അധികൃതർ പറഞ്ഞു.