Kerala NewsLatest News
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നയപ്രഖ്യാപന സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗത്തോടെ ആരംഭിച്ചു. പുതിയ സര്‍ക്കാറിന്റെ ഇക്കൊല്ലം നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടാകും. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കൊല്ലം നടപ്പാക്കുന്ന പദ്ധതികളും ഇതില്‍ ഇടംപിടിക്കും.
ഇക്കൊല്ലം ജനുവരിയില്‍ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നിര്‍വഹിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വന്നാല്‍ ആദ്യ നിയമസഭ സമ്മേളനത്തെ ഗവര്‍ണര്‍ അഭിസംബോധന ചെയ്യണമെന്നാണ് വ്യവസ്ഥ.