Kerala NewsLatest NewsNationalNews

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതു നിമിഷവും തുറക്കാം

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.35 അടി ആയി ഉയര്‍ന്നിട്ടുണ്ട്. 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ഈ അളവില്‍ ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ തമിഴ്‌നാട് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടേക്കാം. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാം എന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. എന്നാല്‍ ജലനിപ്പ് ഇപ്പോഴും ഉയരുന്ന സാഹചര്യമാണുള്ളത്. നിലവില്‍ 2399.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേരീതിയില്‍ നീരൊഴുക്ക് തുടരുകയാണെങ്കില്‍ രണ്ടു ഷട്ടറുകളും ഉയര്‍ത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button