CrimekeralaKerala NewsLatest News

ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളി, ശേഷം ഇറാനിയന്‍ യുവതിയ്ക്കൊപ്പം മൈസൂരിലേക്ക്; പ്രതിയുടെ കാർ കണ്ടെത്തി പൊലീസ്

ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം മൃതദേഹം കൊക്കയിൽ തള്ളിയ കേസിൽ പ്രതിയായ സാം കെ. ജോർജ് (59) ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. കാറിനുള്ളിൽ നിന്ന് വെട്ടുകത്തിയും വീണ്ടെടുത്തു.

അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നിന്ന് സാമിനെ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് കോട്ടയം ശാസ്ത്രി റോഡിലെ ഒരു ബാങ്കിന്റെ പാർക്കിംഗ് പ്രദേശത്ത് നിന്ന് കാർ കണ്ടെത്തിയത്.

കാണക്കാരി രത്നഗിരി പള്ളിക്ക് സമീപമുള്ള കപ്പടക്കുന്നേൽ വീട്ടിൽ 26-ന് രാത്രിയോടെയാണ് ജെസി (49) കൊല്ലപ്പെട്ടത്. മൃതദേഹം കൊക്കയിൽ തള്ളിയ ശേഷം, സാം പുലർച്ചെ കൊച്ചിയിലെത്തുകയും, സുഹൃത്തായ ഇറാനിയൻ യുവതിയോടൊപ്പം വൈറ്റിലയിൽ നിന്ന് 27-ന് രാത്രി ബസ് കയറി ബെംഗളൂരുവിലേക്കും, പിന്നീട് ദസറാ ആഘോഷങ്ങൾ കാണാനായി മൈസൂരിലേക്കും യാത്രചെയ്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇറാനിയൻ യുവതിക്ക് പങ്കില്ലെന്ന് തെളിഞ്ഞതിനാൽ അവരെ വിട്ടയച്ചതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു. ജെസിയെ ശ്വാസംമുട്ടിച്ചാണ് കൊല്ലപ്പെട്ടതെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതശരീരത്തിന്റെ ഭാഗങ്ങൾ രാസപരിശോധനക്കും ഡിഎൻഎ പരിശോധനയ്ക്കുമായി കൊച്ചിയിലെയും തിരുവനന്തപുരം ലാബുകളിലേക്കും അയച്ചു. ജെസിയുടെ സംസ്കാരം ജന്മനാടായ കൈപ്പട്ടൂരിൽ നടക്കും. മൃതദേഹം നിലവിൽ തിരുവല്ല ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Tag: Man kills wife, dumps her in Koka, then goes to Mysore with Iranian woman; Police find accused’s car

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button