HealthLatest NewsNews
		
	
	
തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കൊവിഡ്.

തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഡി.എം.കെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എം.എല്‍.എയുമായ വസന്തം കാര്‍ത്തികേയനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എം.എല്‍.എയുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മേഖലയിലെ സഹായ വിതരണത്തില്‍ കാര്ത്തികേയൻ പങ്കെടുത്തിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മന്ത്രിതല സമിതിയില്‍ അംഗമാണ് കെ.പി അന്പഴകന്. മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത ഉന്നതല യോഗങ്ങളില്‍ ബുധനാഴ്ച വരെ അന്പഴകൻ പങ്കെടുത്തിരുന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
				


