ചൈനയിൽ ഐസ്ക്രീമുകളിൽ കൊറോണ വൈറസ്,1800 ബോക്സുകൾ വിറ്റു കഴിഞ്ഞു.

വുഹാൻ / ചൈനയിലെ ഐസ്ക്രീമുകളിൽ കൊറോണ വൈറസ് ഉണ്ടെന്ന് റിപ്പോർട്ട്. ഐസ്ക്രീമിൽ കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസ്ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ചൈനീസ് സർക്കാർ ആവശ്യപ്പെട്ടു. ചൈനയിലെ ടിയാൻജിൻ ഭാഗത്തെ 3 ഐസ്ക്രീം സാമ്പിളുകൾ ടെസ്റ്റ് ചെയ്യുമ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തുന്നത്. ഇവിടെ ബോക്സ് ഐസ് ക്രീമുകൾ ഇതിനകം വിറ്റഴിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചൈനയിൽ കൊവിഡ് വീണ്ടും പടർന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് രാജ്യം. വാക്സിൻ കണ്ടെത്തിയ വാർത്തകളിൽ ലോകത്തെ ആശങ്കകൾ പടിപടിയായി ഒഴിയുമെന്ന കണക്ക് കൂട്ടലുകൾക്കിടയിലാണ് ചൈനയിൽ നിന്നും ഭീതി പരത്തുന്ന ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്.
ലോകത്തെ തന്നെ ഞെട്ടിച്ച കൊറോണ വൈറസിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാൻ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വൈറസിന്റെ ഉത്ഭവത്തെ പറ്റിയും, വ്യാപനത്തെ പറ്റിയും പഠിക്കാൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിൽ എത്തിയിരിക്കെയാണ് നാടിനെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ഐസ്ക്രീമുകൾ വഴിയുള്ള കൊറോണ വൈറസ് ബാധ ചൈനയിൽ സ്ഥിരീകരിച്ചിരിക്കുന്നത്.