വിദേശ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കി വോട്ട് എന്ന വാർത്ത ശരിയല്ല, തീരുമാനം എടുക്കേണ്ടത് പാർലമെന്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ന്യൂദല്‍ഹി / വിദേശ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. എന്‍ആര്‍ഐകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചെന്ന ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്നാണ് മലയാള ന്യൂസ് ചാനലുകൾ ഈ വാർത്ത കൊടുത്തി രുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, ആസാം, ബംഗാള്‍, പുതുച്ചേരി നിയമസഭാ തെരഞ്ഞെ ടുപ്പുകളില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കി വോട്ട് രേഖപ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു എന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച ശുപാര്‍ശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നതോടെ പ്രവാസി വോട്ട് യാഥാ ര്‍ത്ഥ്യമാകുമെന്നും വിവിധ മലയാള ചാനലുകളും വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇത്തരത്തിലൊരു ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും പാര്‍ലമെന്റിനെ മറികടന്ന് തീരുമാനങ്ങളെടുക്കാന്‍ കമ്മീഷനാവി ല്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള ക്രമീകരണ മായ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്‌സ് (ഇറ്റിപിബി എസ്) ഫോം സംബന്ധിച്ച ഒരു പതിറ്റാണ്ടായുള്ള ശുപാര്‍ശ സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രാലയത്തെ കമ്മീഷന്‍ അറിയിച്ചിരുന്നു. എന്‍ആര്‍ഐകള്‍ക്ക് പ്രോക്‌സി വോട്ട് സംബന്ധിച്ച ബില്‍ ലോക്‌സഭയുടെ പരിഗണനയി ലാണ്. 3.10 കോടി ഇന്ത്യക്കാരാണ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കഴിയുന്നതെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു കൾ പറയുന്നത്.