CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

പാറമട സ്ഫോടനം എൻഐഎ അന്വേഷിക്കണം.


മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഉണ്ടായ സ്ഫോടനം സംബന്ധിച്ച് എൻ ഐ എ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി. സ്ഫോടനത്തിൽ അതിഥി തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം സംബന്ധിച്ച് എൻ ഐ എ അന്വേഷിക്കണം. തീവ്രവാദഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പാറമട പ്രവർത്തനത്തിന് സർക്കാർ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി കാലങ്ങളിൽ പാറ പൊട്ടിക്കൽ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്‌ഫോടനം. സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചു വക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്‌ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്ന് അന്വേഷിക്കണം. പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും സി.ആർ നീലകണ്ഠൻ ആരോപിച്ചു. പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയ രേഖകൾ വിവരാവകാശം വഴി ലഭ്യമായിട്ടുണ്ടെന്നും സി.ആർ നീലകണ്ഠൻ പറഞ്ഞു.

മലയാറ്റൂരില്‍ സ്‌ഫോടനമുണ്ടായ പാറമട പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വനം വകുപ്പ് ഇതു പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നല്‍കിയ ഭൂമിയില്‍ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നല്‍കുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലര്‍ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പാറമടകള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയതെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് പുലർച്ചെ 3.15നാണ് ഇല്ലിത്തോട്ടിലെ പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സ്ഫോടനം നടന്നത്. കെട്ടിടത്തിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി പെരിയണ്ണൻ, കർണാടക സ്വദേശി നാഗഡി എന്നിവരാണ് മരിച്ചത്. 12 ദിവസം മുമ്പാണ് ഇവർ നാട്ടിൽ നിന്നും മലയാറ്റൂരിലെത്തുന്നത്. നാഗഡിയുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button