സ്വർണക്കടത്ത് കേസിലെ കൂടുതൽ പ്രതികളെ എൻ ഐ എ തൂക്കിയെടുക്കും.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ യിലുള്ള കൂടുതൽ പ്രതികളെ എൻ ഐ എ തൂക്കിയെടുക്കും. റബിൻസ് ഹമീദിന് പിന്നാലെ കൂടുതൽ പ്രതികളെ യു.എ.ഇ നാടുകടത്തുമെന്നാണ് സൂചന. ഇതിനായി രണ്ട് രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ തമ്മിൽ അതീവ രഹസ്യമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള പ്രധാന പ്രതികളെ വിട്ടുകിട്ടാന്‍ ആണ് എൻ.ഐ.എ നീക്കം നടത്തുന്നത്. സിദ്ദീഖുൽ അക്ബർ, അഹ്മദ് കുട്ടി ഉൾപ്പെടെ യു.എ.ഇയിലുള്ള മറ്റു പ്രതികളെ ഈ മാസം നാട്ടിലെ ത്തിക്കാൻ കഴിയുമെന്നാണ് എൻ.ഐ.എ പ്രീതീക്ഷി ക്കുന്നത്. ഇവരിൽ ഫൈസൽ ഫരീദിന് മൂന്ന് ചെക്ക് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തെ തരണം ചെയ്യാനുള്ള നീക്കവും നടക്കുകയാണ്.
സ്വർണക്കടത്ത് കേസിലെ പ്രധാനിയെന്ന് എൻ.ഐ.എ പറയുന്ന റബിൻസ് ഹമീദിനെ കഴിഞ്ഞ മാസം 27നാണ് യു.എ.ഇ നാടുകട ത്തുന്നത്.
റബിൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ കേസിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്. സ്വർണക്കട ത്തിന്‍റെ വ്യാപ്തി തെളിയിക്കാൻ ഫൈസൽ ഫരീദിനെയും മറ്റുള്ള വരെയും ഉടൻ വിട്ടുകിട്ടാനുള്ള നീക്കങ്ങളിലാണ് എൻ.ഐ.എ ഇപ്പോൾ മുഖ്യമായും ശ്രദ്ധിക്കുന്നത്.