സ്‌പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തളളി.

തിരുവനന്തപുരം/നിയമസഭയിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തളളി. സ്‌പീക്കറുടെ മറുപടി പ്രസംഗത്തിന് ശേഷം പ്രതിപക്ഷം വാക്കൗട്ട് നടത്തിയതോടെ പ്രമേയം വോട്ടിനിടാതെ തള്ളുകയായിരുന്നു. നിയമസഭയിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്‌തതിൽ താൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ പറയുകയുണ്ടായി.
സ്‌പീക്കർ ഉപയോഗിച്ചത് സുഹൃത്തിന്റെ ഫോൺ,സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന സമീപനമാണ് ഇവിടെ. സർക്കാരിനെതിരെ അടിക്കാൻ ഒന്നുമില്ലാത്തത് കൊണ്ടാണ് സ്‌പീക്കറെ അടിച്ചത്. ഗോഡ്ഫാദർ സിനിമയിലെ ഇന്നസെന്റിന്റെ പണിയാണ് ഉമ്മർ എം എൽ എ ഇവിടെ കാണിച്ചത്. അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന്റെ പിറ്റേ ദിവസം ഉമ്മറിന്റെ സീറ്റ് പോയി. ഉമ്മറിന് ഇനി നിയമസഭയിൽ മത്സരിക്കാനാകില്ലെന്നും സ്‌പീക്കർ പറഞ്ഞു.
അതിനിടെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ബിജെപി എം.എല്‍.എ ഒ. രാജഗോപാല്‍ സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ അനൂകൂലിച്ചു. സ്പീക്കര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കൊപ്പം നിന്ന് അവരുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത് വളരെ ദുഃഖകരമാണെന്ന് ഒ. രാജഗോപാല്‍ സഭയില്‍ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്ത് തുടരാൻ പി.ശ്രീരാമകൃഷ്ണന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കറെ നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടു വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. രാഷ്ട്രീയ അജൻഡയുണ്ടായിരുന്നുവെങ്കിൽ പ്രമേയം കൊണ്ടു വരേണ്ടത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു. ജനാധിപത്യത്തെ കുരിശിലേറ്റി സഭയെ ചവിട്ടി തേയ്ക്കുമ്പോൾ പ്രതികരിക്കാതെ പറ്റില്ല എന്നതിനാലാണ് പ്രതിപക്ഷം അടിയന്തരം പ്രമേയം സ്പീക്കര്‍ക്കെതിരെ കൊണ്ടു വന്നതെന്നും ചെന്നിത്തല പറഞ്ഞു.