ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിഷയം വിവാദമായതോടെ രാജ്യമെങ്ങും പ്രതിഷേധം ഉരുകയാണ്. വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.
അത്തരത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി 14 രാഷ്ട്രീയ പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഔദ്യോഗിക വിവരം.
അതേസമയം ബിഎസ്പി, ആംആദ്മി,ജെഡിഎസ് എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന വിവരവും ലഭിക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായി ഉയര്‍ന്നു വരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ഉപയോഗിച്ച് യാത്ര ചെയ്യാനും നേതാക്കള്‍ ആലോചിക്കുന്നുണ്ട്.
അതേസമയം പ്രതിപക്ഷത്തില്‍ നിന്നും ഉയരുന്ന പ്രതിഷേധത്തെ ചെറുക്കാന്‍ ബിജെപി പാര്‍ട്ടി യോഗം ചേരുമെന്നാണ് വിവരം.