കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയത് ,കടകംപള്ളിക്കെതിരെ ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം : കഴക്കൂട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. കടകംപള്ളിയെ പോലൊരു കാപട്യക്കാരനെ താന്‍ കണ്ടിട്ടില്ല. കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭ വ്യക്തമാക്കി.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളില്‍ ഒരു പൊലീസുണ്ടെന്ന് കടകംപള്ളിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് പൊലീസ് നടപടിക്ക് തയാറായത്. തനിക്ക് വോട്ട് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. കടകംപള്ളി പറഞ്ഞാല്‍ പൊലീസ് തൊപ്പി ഊരി പാര്‍ട്ടി നേതാക്കളുടെ തലയില്‍ വെച്ചു കൊടുക്കുമെന്ന് ഇനി കരുതണ്ട എന്നും ശോഭ പറഞ്ഞു. കഴക്കൂട്ടത്ത് ബിജെപി തന്നെ വിജയിക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വോട്ടുകള്‍ വരെ ബിജെപിക്ക് കിട്ടും. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്ബുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുള്ള സഖാക്കള്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.