രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗബാധ കണ്ടെത്തി. 57,32,519 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മരണം 91,000 വും കടന്നു. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 20,000ത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ രണ്ട് ദിവസമായി 90,000ന് താഴെയായിരുന്നു പ്രതിദിന കേസുകളുടെ എണ്ണം.
മഹാരാഷ്ട്രയിൽ ഇന്നലെ 21,029 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19,476പേർ രോഗമുക്തരായി. 479പേരാണ് ഇന്നലെ മരിച്ചത്. 12,63,799പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 9,56,030പേർ രോഗമുക്തരായി. 2,73,477,പേർ ചികിത്സയിലാണ്. മരണസംഖ്യ 33,886 ആയി.
ആന്ധ്രാപ്രദേശിൽ ഇന്നലെ 7,228പേർക്ക് രോഗം സ്ഥിരീകരിച്ചു. 8,291പേർ രോഗമുക്തരായി. 45പേരാണ് ഇന്നലെ മരിച്ചത്. 6,46,530പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 5,70,677പേർ രോഗമുക്തരായി.70,357,പേർ ചികിത്സയിലാണ്. മരണസംഖ്യ 5,506 ആയി.
ഉത്തർപ്രദേശിൽ ഇന്നലെ 5,234പേർക്ക് രോഗം സ്ഥിരീകരിച്ചു. 87പേർ മരിച്ചു. 3,69,686പേർക്കാണ് യുപിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 61,698പേർ ചികിത്സയിലാണ്. മരണസംഖ്യ 5,299ആയി.