ആരോഗ്യമന്ത്രിയുടേത് വിചിത്രമായ മറുപടി; ഐഎംഎ
തിരുവനന്തപുരം:സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്ഥാവനയില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇതിനിടയില്‍ അത്തരത്തിലൊരു അതിക്രമവും നടന്നത് ശ്രദ്ധയില്‍പ്പെട്ടിടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്ഥാവന വേദനാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് മന്ത്രിയായി വീണ ജോര്‍ജ് ചുമതല ഏറ്റതിന് പിന്നാലെയാണ് അക്രമണങ്ങള്‍ എല്ലാം നടന്നതെന്നും ഐഎംഎ പറഞ്ഞു. അതേസമയം പരാതി നല്‍കിയ പ്രതികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ വാക്‌സീനേഷന്‍ ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുമെന്നും തീരുമാനം സംസ്ഥാന സമിതിയുമായി ആലോചിച്ച ശേഷമെടുക്കുമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.
ഇത്തരം അക്രമങ്ങള്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ താന്‍ ഒന്നും അറിഞ്ഞില്ലെന്ന മന്ത്രിയുടെ വിചിത്ര മറുപടി തെറ്റാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.