ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടി കടന്നു.

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടി കടന്നു. 1,50,93,246 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇവരില്‍ 6,19,465 മരിച്ചു. 90,15,098 പേര് രോഗമുക്തിനേടിയപ്പോള് 5,377,413 പേര് ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,068 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,701 മരണവും ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നില്‍. 24 മണിക്കൂറിനിടെ 52,282 രോഗബാധയും 925 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, രോഗം ബാധിച്ചവരുടെ എണ്ണം 4,013,711 ആയും മരണം 144,759 ഉയര്‍ന്നു. 1,869,722 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും ബ്രസീലാണ് രണ്ടാമത്. 2,129,053 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 80,493 രോഗികള്‍ മരിച്ചു. 1,409,202 പേര് രോഗത്തെ അതിജീവിച്ചു. 24 മണിക്കൂറിനിടെ 7,408 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 242 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 1,194,085 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 28,771 പേര് മരിച്ചു. 752,393 പേരാണ് ഇതുവരെ രോഗമുക്തി നേടിയവര്‍. 24 മണിക്കൂറിനിടെ 39,168 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 672 പുതിയ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.