നഴ്സുമാർ നോക്കി നിൽക്കെ;ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ അർധരാത്രിയോടെയായിരുന്നു കൊലപാതകം ഉണ്ടായത് . വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ആശുപത്രിയുടെ മുകൾനിലയിൽനിന്ന് ചാടി രക്ഷപെടാൻ ശ്രെമിക്കുകയിരുന്നു. എന്നാൽ ഗുരുതരമായി പരുക്കേറ്റ ഭാസുരൻ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാസുരനെ എസ്‌യുടി ആശുപത്രിയിൽ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Tag: The nurses watched; Man strangled his wife to death in hospital