സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്

ശര്‍ക്കരയ്ക്ക് പിന്നാലെ ഓണത്തിന് റേഷന്‍കാര്‍ഡുടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാ ഫലം. കിറ്റിലെ പപ്പടത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ഉത്പന്നം തിരിച്ചെടുക്കാനൊരുങ്ങി സെപ്ലെകോ.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു സെപ്ലെകോ മുഖേന സര്‍ക്കാര്‍ വിതരണംചെയ്ത ഓണക്കിറ്റിലെ പപ്പടം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു പരിശോധനാ റിപ്പോര്‍ട്ട്. കിറ്റിലെ പപ്പടത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ഉത്പന്നം തിരിച്ചെടുക്കാനിരിക്കുകയാണ് സെപ്ലെകോ.
പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. സോഡിയം കാര്‍ബണേറ്റിന്റെ അനുവദനീയമായ പരിധി 2.3 ശതമാനമാണ് .എന്നാല്‍ കിറ്റിലെ പപ്പടത്തില്‍ ഇത് 2.44 ശതമാനമാണ്. പി എച്ച് മൂല്യവും കൂടുതലാണ്.പി എച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സാമ്പിളുകളിൽ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാമ്പിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാമ്ബിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.